ഷാവോമി റെഡ്മി നോട്ട് 7 ഫെബ്രുവരി 28-ന് ഇന്ത്യയിലെത്തുംഷാവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 7 സ്മാര്‍ട്‌ഫോണ്‍ ഫെബ്രുവരി 28ന് ഔദോഗികമായി വിപണിയിലിറക്കുമെന്നറിയിച്ച് കമ്പനി. ഫോണിന് 10000 രൂപയ്ക്കടുത്ത് വിലയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫോണ്‍ ഒരു 'ഗെയിം ചേയ്ഞ്ചര്‍' ആയിരിക്കുമെന്ന് ഷാവോമി ഇന്ത്യ എംഡി മനുകുമാര്‍ ജെയ്ന്‍ പറഞ്ഞു.കഴിഞ്ഞ മാസമാണ് റെഡ്മി നോട്ട് 7 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചത്. 999 യുവാനാണ് ഫോണിന് ചൈനീസ് വിപണിയിലെ വില. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 10,500 രൂപ വരും. മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന്റെ വിലയാണിത്. നാല് ജിബി റാമിന്റേയും ആറ് ജിബി റാമിന്റേയും രണ്ട് പതിപ്പുകള്‍ കൂടിയുണ്ട് ഇതിന്.

നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1199 യുവാനാണ് വില ( ഏകദേശം 12,400 രൂപ). ആറ് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1399 യുവാനാണ് വില. ഇത് 14500 രൂപയ്ക്ക് തുല്യമാണ്. ഈ മോഡലുകളെല്ലാം ഈ ചൈനയിലെ വിലയ്ക്ക് തുല്യമായ വിലയില്‍ ഇന്ത്യന്‍ വിരണിയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണിതിന്. 48 മെഗാപിക്‌സലിന്റെ സെന്‍സറാണ് ഇതില്‍ ഒന്ന്. അഞ്ച് മെഗാപിക്‌സലിന്റേതാണ് രണ്ടാമത്തെ സെന്‍സര്‍. സെല്‍ഫിയ്ക്ക് വേണ്ടി 13 മെഗാപിക്‌സലിന്റെ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. നിരവധി എഐ ഫീച്ചറുകള്‍ സെല്‍ഫി ക്യാമറയിലുണ്ടാവും.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1080 x 2340 പിക്‌സല്‍ റസലൂഷനിലുള്ള ഡിസ്‌പ്ലേയ്ക്ക് വാട്ടര്‍ഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്.

1 Comments

  1. How to Get from the casino to a college - KLUB
    The easiest 안양 출장안마 way to get from the casino to 삼척 출장샵 a college is with 남원 출장안마 public transportation, a car, and a 익산 출장안마 bus. This 광명 출장안마 is

    ReplyDelete
Post a Comment
Previous Post Next Post