48 എം.പി ക്യാമറയുമായി ഷാവോമി MI 9 പുറത്തിറക്കി; സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസർ
ഷാവോമിയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ എംഐ 9 ചൈനയിൽ പുറത്തിറക്കി. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ് ഡ്രാഗൺ 855 പ്രൊസസറുമായാണ് പുതിയ ഫോൺ എത്തുന്നത്. 2,999 യുവാനാണ് ഇതിന് ചൈനയിലെ വില. ഇത് ഇന്ത്യയിൽ 31,752 രൂപയോളം വരും.


എംഐ 9 ന്റെ വിലകുറഞ്ഞ ഒരു പതിപ്പും, മെച്ചപ്പെട്ട ക്യാമറ സൗകര്യങ്ങളോടുകൂടിയുള്ള എംഐ9 ട്രാൻസ്പാരന്റ് എഡിഷനും കമ്പനി പുറത്തിറക്കും. എംഐ 9 എസ്ഇ എന്ന പേരിലാണ് ഫോൺ പുറത്തിറങ്ങുക. സ്നാപ്ഡ്രാഗൺ 712 പ്രൊസസറാണ് ഈ ഫോണിൽ ഉണ്ടാവുക.

ഫോണിനൊപ്പം 149 യുവാൻ വിലയുള്ള (1500 രൂപ) 10,000 എംഎഎച്ചിന്റെ വയർലസ് പവർ ബാങ്കും 99 യുവാൻ വിലയുള്ള (1000 രൂപ ) വയർലെസ് ചാർജറും ഷാവോമി അവതരിപ്പിച്ചു.


ഷാവോമി എംഐ 9 വില

എംഐ 9 സ്മാർട്ഫോണിന്റെ ആറ് ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പിന് 2,999 യുവാനാണ് വില ( 31749 രൂപ).

എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 3299 യുവാൻ (42,336 രൂപ) ആണ് വില. ഫെബ്രുവരി 20 മുതൽ വൈകീട്ട് ആറ് മണിമുതൽ ഫോൺ മുൻകൂർ ബുക്ക് ചെയ്യാം. ഫെബ്രുവരി 26 മുതൽ ഷാവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ചൈനയിലെ മറ്റ് വിൽപനകേന്ദ്രങ്ങൾ വഴിയും ഫോൺ വിൽപനയ്ക്കെത്തും.

എംഐ9 ട്രാൻസ്പാരന്റ് എഡിഷന് 3999 യുവാനാണ് വില (42,298 രൂപ ). 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഇതിനുണ്ടാവുക.

രൂപകൽപന

6.39 ഇഞ്ചിന്റെ ഫുൾഎച്ച്ഡി പ്ലസ് സാംസങ് അമോലെഡ് ഡിസ്പ്ലേയാണ് എംഐ 9 ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. വാട്ടർഡ്രോപ്പ് നോച്ചും, താഴെ അൾട്രാ തിൻ ചിന്നും സ്ക്രീനിലുണ്ടാവും. 103.8 ശതമാനം എൻടിഎസ് സൂപ്പർ വൈഡ് വർണവ്യാപ്തിയും. 600 നിറ്റ്സ് തെളിച്ചവും സ്ക്രീനിനുണ്ടാവും.

ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറാണ് ഫോണിലുള്ളകത്. കോണിങ് ഗൊറില്ല ഗ്ലാസ് 6 സംരക്ഷണവുമുണ്ട്. കൂടുതൽ വേഗതയേറിയ ഫിംഗർപ്രിന്റ് സെൻസറാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് ഷാലവോമി പറഞ്ഞു. ലാവൻഡർ വയലറ്റ്, പിയാനോ ബ്ലാക്ക്, ഓഷിയൻ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങുന്നത്.

ക്വാൽകോം 855 പ്രൊസസറാണ് എംഐ 9 ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ്, എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് പതിപ്പുകളാണ് എംഐ 9 നുള്ളത്.

3300 എംഎഎച്ചിന്റേതാണ് ബാറ്ററി. 20 വാട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യം ഇതിലുണ്ട്.

ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറാ സംവിധാനമാണ് എംഐ 9 ഫോണിനുള്ളത്. ഇതിൽ 960 എഫ്പിഎസ് സ്ലോമോഷൻ ദൃശ്യങ്ങൾ പകർത്താനാവും. 48 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് സെൻസറാണ് ഇതിൽ പ്രധാനപ്പെട്ടത്. 16 മെഗാപിക്സലിന്റെ സാംസങ് S5k3m5 വൈഡ് ആംഗിൾ ലെൻസും 12 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ്481 ലെൻസുമാണ് മറ്റുള്ളവ.

സെൽഫിയ്ക്ക് വേണ്ടി 20 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറാ സെൻസറാണ് എംഐ 9ൽ ഉപയോഗിച്ചിട്ടുള്ളത്.
Post a Comment (0)
Previous Post Next Post