ജിയോ സ്വന്തമാക്കിയത് 85 ലക്ഷം ഉപയോക്താക്കളെ, എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും നഷ്ടം




ന്യൂഡൽഹി: ഉപയോക്താക്കളുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാക്കി റിലയൻസ് ജിയോ. അതേസമയം വോഡഫോൺ ഐഡിയയുടെയും ഭാരതി എയർടെൽ ഉപയോക്താക്കളുടേയും എണ്ണത്തിൽ വൻ കുറവുണ്ടായി. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ടെലികോം ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച ഡിസംബർ മാസത്തെ കണക്കുകൾ പുറത്തുവിട്ടത്.



ഡിസംബറിൽ 85.6 ലക്ഷം ഉപയോക്താക്കളെയാണ് റിലയൻസ് ജിയോയ്ക്ക് ഡിസംബർ മാസം ലഭിച്ചത്. ഇതോടെ ജിയോയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 28.01 കോടിയിലെത്തി.

ആകെ വയർലെസ് (ജിഎസ്എം, സിഡിഎംഎ, എൽടിഇ) ഉപയോക്താക്കളുടെ എണ്ണം 2018 നവംബറിലുണ്ടായിരുന്ന 117.17 കോടിയിൽ നിന്നും 2018 ഡിസംബറിൽ 117.6 കോടിയിലേക്ക് ഉയർന്നു. വോഡഫോൺ ഐഡിയ്ക്ക് 23.32 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയ്ക്ക് ആകെ 41.87 കോടി ഉപയോക്താക്കളാണ് ഉള്ളത്.

എയർടെലിന്റെ ആകെ ഉപയോക്താക്കളുടെ എമ്ണം 34.03 കോടിയാണ്. 15.01 ലക്ഷം ഉപയോക്താക്കളെയാണ് ഡിസംബറിൽ എയർടെലിന് നഷ്ടമായത്. വയർലെസ് സബ്സ്ക്രിപ്ഷനുകളുടെ കാര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊഴികെ ഗുണകരമായ വളർച്ചയാണുണ്ടായതെന്നും ട്രായിയുടെ കണക്കുകൾ വ്യക്തമാക്കുന്നു

Post a Comment

Previous Post Next Post