നിലവില്‍ ജിമെയിലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് നോക്കിയാല്‍ മൂന്നേ മൂന്ന് ഓപ്ഷനുകള്‍ മാത്രമേ കാണാനാകൂ. എന്നാല്‍ പുതിയ അപ്‌ഡേഷനില്‍ സന്ദേശത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ 12 ഓപ്ഷന്‍ കാണാം...
ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്നവരില്‍ ഭൂരിഭാഗവും ജിമെയില്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ എത്രപേര്‍ ജിമെയിലിന്റെ ഇന്‍ബോക്‌സില്‍ ഒരു സന്ദേശത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്തു നോക്കിയിട്ടുണ്ട്. നിരവധി സൗകര്യങ്ങളൊരുക്കി അത്തരം റൈറ്റ് ക്ലിക്കുകളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ ഫീച്ചേഴ്‌സിലൂടെ ജിമെയില്‍.
നിലവില്‍ ജിമെയിലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് നോക്കിയാല്‍ മൂന്നേ മൂന്ന് ഓപ്ഷനുകള്‍ മാത്രമേ കാണാനാകൂ. ആര്‍ക്കൈവ്, മാര്‍ക്ക് ആസ് അണ്‍ റീഡ്, ഡിലീറ്റ് എന്നിവയാണവ. എന്നാല്‍ ഇനിമുതല്‍ അതായിരിക്കില്ല അവസ്ഥയെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് അപ്‌ഡേഷന്‍ വിശദാംശങ്ങള്‍ അവര്‍ പുറത്തുവിട്ടിരിക്കുന്നത്.
പുതിയ അപ്‌ഡേഷനില്‍ സന്ദേശത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ 12 ഓപ്ഷനുകളാണ് വരിക. റിപ്ലെ, റിപ്ലെ ഓള്‍, ഫോര്‍വേഡ്, ആര്‍ക്കൈവ്, ഡിലീറ്റ്, മാര്‍ക്ക് ആസ് അണ്‍റീഡ്, സ്‌നൂസ്, മൂവ് ടു, ലേബല്‍ ആസ്, മ്യൂട്ട്, ഫൈന്റ് ഇമെയില്‍സ് ഫ്രം സെയിം സെന്റര്‍, ഓപണ്‍ ന്യൂ വിന്‍ഡോ എന്നിങ്ങനെയുള്ള ഓപ്ഷനുകളാണ് പ്രത്യക്ഷപ്പെടുക. കോണ്‍വര്‍സേഷന്‍ വ്യൂ ഓഫ് ചെയ്തിട്ടാണെങ്കില്‍ ഇതേ സബ്ജക്ടില്‍ നേരത്തെ വന്നിട്ടുള്ള ഇമെയിലുകളും റൈറ്റ് ക്ലിക്ക് ഓപ്ഷനില്‍ തെളിയും.
സത്യത്തില്‍ പുതിയ ഓപ്ഷനുകളല്ല ഗൂഗിള്‍ റൈറ്റ് ക്ലിക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ജിമെയിലിന്റെ ടോപ് മെനുവിലുള്ള ഓപ്ഷനുകള്‍ തന്നെയാണിത്. എന്നാല്‍ റൈറ്റ് ക്ലിക്കിലേക്ക് കൂടി ഇവയെ എത്തിക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പമാകുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍. ജിസ്യൂട്ട് ഉപയോക്താക്കള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാവുക. വൈകാതെ എല്ലാ ജിമെയില്‍ ഉപയോക്താക്കള്‍ക്കും ഈ റൈറ്റ് ക്ലിക്ക് ഫീച്ചേഴ്‌സ് ആസ്വദിക്കാനാകും.
Post a Comment