മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7-നുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങിവിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റ് നിർത്തലാക്കാനൊരുങ്ങുന്നു. 2020 ജനുവരി 14നാണ് വിൻഡോസ് 7 നുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുക. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് മൈക്രോസോഫ്റ്റ് നൽകിത്തുടങ്ങി.മൈക്രോസോഫ്റ്റിന്റെ പിന്തുണ അവസാനിച്ചാൽ വിൻഡോസിന് വേണ്ട സോഫ്റ്റ് വെയർ, സെക്യൂരിറ്റി അപ്ഡേറ്റുകൾ, സാങ്കേതിക സഹായം എന്നിവ തുടർന്ന് ലഭിക്കില്ല. ഇത് കംപ്യൂട്ടറിന്റെ സുരക്ഷിതത്വത്തെ ബാധിക്കും. വൈറസുകളും മാൽവെയറുകളും കംപ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറാൻ അത് വഴിവെക്കും. അതിനാൽ വിൻഡോസ് 7 ഉപയോഗിക്കുന്നവർ വിൻഡോസ് 10 ലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടി വരും.

പഴയ കംപ്യൂട്ടറുകളിലെ വിൻഡോസ് 7 വിൻഡോസ് 10ലേക്ക് അപ്ഡേറ്റ് ചെയ്യാമെങ്കിലും വിൻഡോസ് 10 ന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ട സൗകര്യങ്ങൾ പഴയ കംപ്യൂട്ടറുകളിൽ ഉണ്ടാവണം എന്നില്ല. അതിനാൽ പുതിയ കംപ്യൂട്ടർ വാങ്ങാൻ തന്നെയാണ് മൈക്രോസോഫ്റ്റ് നിർദേശിക്കുന്നത്.

വിൻഡോസ് 10 ലേക്ക് അപ്ഡേറ്റ് ചെയ്യാൻ കുറഞ്ഞത് 1 GHz പ്രൊസസർ അല്ലെങ്കിൽ 1 ജിബി റാം + 32 ബിറ്റ് അല്ലെങ്കിൽ 2 ജിബി റാം + 64 ബിറ്റ്, 20 ജിബി ഹാർഡ് ഡിസ്ക് സ്പേസ് എന്നിവയെങ്കിലും കംപ്യൂട്ടറിൽ ആവശ്യമാണ്. ഈ സൗകര്യങ്ങൾ ഇല്ലെങ്കിൽ പുതിയ കംപ്യൂട്ടറുകൾ തന്നെയാണ് തിരഞ്ഞെടുക്കാവുന്നത്.
Post a Comment (0)
Previous Post Next Post